Album: Aaro Viralthumbil
Music: Afzal Yusuff, Abhirami Raghunadhan
Lyrics: Baburaj Kalampoor
Label: Avenirtek Digital Private Limited
Released: 2023-01-06
Duration: 03:40
Downloads: 426
ആരോ വിരൽത്തുമ്പിൽ മെല്ലെ തലോടി ഈറൻ നിലാവിന്റെ ഓളങ്ങൾ പോലെ
താനെ തളിർക്കുന്ന മോഹ കടമ്പിൽ കാലങ്ങളായി കാത്തിരിക്കുന്നു ഞാനും ഒരു
മുകിൽ പൂവിന്റെ ഹൃദയത്തിലുണരും പ്രണയ രാഗത്തിന്റെ നിസ്വനം കേൾപ്പു മധു വസന്തം
തേടിയെത്തുന്ന കാറ്റിൽ ഒരു പൂങ്കിനാവിൻ സുഗന്ധം നിറഞ്ഞു എന്നോർമയിൽ നിൻ
മൗനാനുരാഗം പെയ്യുന്നു സിന്തൂര മേഘങ്ങളായി എന്നോർമയിൽ നിൻ മൗനാനുരാഗം പെയ്യുന്നു
സിന്തൂര മേഘങ്ങളായി ഉള്ളം തുടിക്കുന്ന നേരത്തു കൂട്ടായി വന്നെത്തിടാൻ ഞാൻ
വിളിക്കുന്നു നിന്നെ ഉള്ളം തുടിക്കുന്ന നേരത്തു കൂട്ടായി വന്നെത്തിടാൻ ഞാൻ
വിളിക്കുന്നു നിന്നെ സ്വപ് നങ്ങൾ തുന്നി ചമച്ചൊരു കൂട്ടിൽ നിൻ
മാറിൽ ഒട്ടി പതിഞ്ഞൊന്നിരിക്കാൻ മാരി കറുപ്പും കൊടും മിന്നലും നിൻ
സ്നേഹ പൊതപ്പായി മറച്ചങ്ങിരിക്കാൻ ഞാൻ എൻ കിനാവിൻ മഴത്തുള്ളിയാലേ നീഹാരഹാരം
കൊരുക്കാം നിനക്കായി ഞാൻ എൻ കിനാവിൻ മഴത്തുള്ളിയാലേ നീഹാരഹാരം കൊരുക്കാം
നിനക്കായി