Album: Akale Oru Kaadinte
Singer: Shreya Ghoshal
Music: Bijibal
Lyrics: Santhosh Varma
Label: Muzik 247
Released: 2017-04-27
Duration: 03:15
Downloads: 138262
അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ അവിടെ
വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ പൊൻവേണുവിൽ
പാട്ടു തേടും പൂന്തെന്നലിൻ പ്രണയമുണ്ടോ ചെന്നിരിയ്ക്കുമ്പോഴൊരിറ്റു സ്നേഹം തന്ന് താലോലമാട്ടുന്ന ചില്ലയുണ്ടോ
ഇരുളിൻ്റെ നടുവിൽ പറക്കുന്ന തിരിപോലെ മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ അകലെയൊരു കാടിൻ്റെ
നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ ഉദയങ്ങൾ തൻ
ചുംബനങ്ങൾ ഉയിരു നൽകും കാട്ടരുവിയുണ്ടോ രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ എഴുതീടുമൊരു ചാരുചിത്രമുണ്ടോ
വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായു പ്രവാഹമുണ്ടോ അകലെയൊരു
കാടിൻ്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ അവിടെ വന്നിളവേറ്റ
നാട്ടു പെൺപക്ഷിതൻ കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ