Album: Anthamilla Raavu
Music: Ifthi, Vinayak Sasikumar, Sooraj Santhosh
Lyrics: Ifthi, Vinayak Sasikumar, Akhilesh Ramachandran
Label: Friday Music Company
Released: 2023-02-24
Duration: 02:52
Downloads: 4399
അന്തമില്ലാ രാവ് ചന്തമില്ലാ രാവ് പന്തികേട് രാവ് ചന്ദ്രികേ വാനിൽ വന്നുദിച്ചിടാതെ
നിന്നു നീ എന്താവോ? ആധിയുള്ള രാവ് ഭീതിയുള്ള രാവ് കൂരിരുട്ട്
മൂടും കണ്ണ് തേടുന്നോ? നാളെ വന്നു ചേരും പൊൻകിനാ നാളങ്ങൾ
മോഷണം പാപം എങ്കിലും നെഞ്ചിൽ തീക്ഷ്ണം സ്നേഹം നേടിയാൽ സ്വർഗം
പാളുകിൽ ദുഃഖം പാതയിൽ യുദ്ധം പ മ പ പ
നി പാ പ മ ഗ ഗാ മ നി സ
മ ഗാ മ ഗാ നി സ പ സ നി
സ നി ധ പ സ നി ധ പ ഗാ
രി സ പാ പണ്ടൊരാ നാളിൽ വീരനായി രാമൻ സോദരൻ,
കൂടെ വാനരക്കൂട്ടവും ലങ്കയിൽ ചെന്നേ സീതയെ തേടി ഇന്നിതാ മണ്ണിൽ
വീണ്ടുമീ നാളിൽ മറ്റൊരു സീതാ രക്ഷ തൻ പേരിലായി മച്ചിലേറുന്നീ പാതിരാക്കൂട്ടം
നാണമില്ല ലേശം നേരമില്ല ലേശം നാട്ടിലാളറിഞ്ഞാൽ അത്രമേൽ ദോഷം മാനഹാനിയേകും
ഈ നിശാ സഞ്ചാരം നാണമില്ല ലേശം നേരമില്ല ലേശം നാട്ടിലാളറിഞ്ഞാൽ
അത്രമേൽ ദോഷം മാനഹാനിയേകും ഈ നിശാ സഞ്ചാരം വേലിചാട്ട യോഗ
ജാതകപ്പൊരുത്തമുള്ള പോലെ വാശിരാശിയുള്ള രണ്ടു പേര് സംഗമിച്ചിടാനോ വീടിനുള്ളിൽ ഊളിയിട്ടേ വിശാല
ബുദ്ധിയില്ലാ വിവാദ നായകന്മാർ വിചാരധാരയാകെ വികാരമാകെയാകെ വിവാഹ മേളവാദ്യം
മോഷണം പാപം എങ്കിലും നെഞ്ചിൽ തീക്ഷ്ണം സ്നേഹം നേടിയാൽ സ്വർഗം
പാളുകിൽ ദുഃഖം പാതയിൽ യുദ്ധം അന്തമില്ലാ രാവ് ചന്തമില്ലാ രാവ്
പന്തികേട് രാവ് ചന്ദ്രികേ വാനിൽ വന്നുദിച്ചിടാതെ നിന്നു നീ എന്താവോ?