Album: Ikkollam Nammakku
Singer: Kalabhavan Mani
Music: Kalabhavan Mani
Lyrics: Ali Akbar
Label: Millennium Audios
Released: 2019-07-01
Duration: 04:36
Downloads: 20560
ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ കുട്ടേട്ടൻ നമ്മക്ക്
കൂടപ്പിറപ്പല്ലേ കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ തണ്ടും തടിയും പോയ് ആളും മേലിഞ്ഞില്ലേ
തണ്ടലൊടിഞ്ഞ് മുതുകും പോയി മേല്പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടൻ കുഞ്ഞാത്തൂൻ ആശിച്ചിട്ടെന്താകാര്യം കുഞ്ഞാത്തൂൻ
പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ കുറ്റം പറഞ്ഞിട്ടിനെന്താകാര്യം പുത്തെൻപെണ്ണാദ്യം വീടുംമുറ്റാടിക്കോടീ പണ്ടും
പറഞ്ഞു ഞാൻ കുഞ്ഞ്യേച്ച്യോട് പുത്തെൻപെണ്ണൊന്നു പരുതയാൽ കുഞ്ഞ്യേച്ചീ പാമ്പിൻ്റെ പോലെ പടം
പിടിയ്ക്കും ആനക്കല്ലത്തൂര് കുട്ടേട്ടൻ വീണപ്പോൾ കുഞ്ഞാത്തൂൻ മിണ്ടാതെ പോയില്ല്യേടീ പെണ്ണിൻ്റെ വീര്യം
കളഞ്ഞില്ല്യേടി കുഞ്ഞ്യേച്ചീ മിണ്ടാത്ത പൂച്ച കലമുടയ്ക്കും അച്ഛനും പോയില്ലേ അമ്മയും പോയില്ലേ
കുട്ടെട്ടനാരും തുണയില്ലല്ലോ നമ്മുടെ പ്രായം പോയ് മൂത്ത് നരച്ചില്ലേ ആരുവരാനാടീ
പൊന്നുച്ചേച്ചീ ആണിൻ്റെ കൂടെ പൊറുക്കാൻ വിധിയില്ല ആരുടെ ശാപം തലയിൽക്കേറി കുഞ്ഞാത്തൂൻ
വന്നപ്പോ കൂടപ്പിറപ്പോളെ കുട്ടേട്ടൻ തീരെ മറന്നതല്ലേ പെണ്ണിനെ കിട്ട്യാലും പെങ്ങമ്മാർ വേണോന്നു
കുട്ടേട്ടൻ ഇപ്പോ പഠിച്ചില്ല്യെടീ ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ കുട്ടേട്ടൻ
തീരെ കിടപ്പിലല്ലേ കുട്ടേട്ടൻ നമ്മക്ക് കൂടപ്പിറപ്പല്ലേ കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ തണ്ടും
തടിയും പോയ് ആളും മേലിഞ്ഞില്ലേ തണ്ടലൊടിഞ്ഞ് മുതുകും പോയി മേല്പ്പുര നോക്കിക്കിടപ്പല്ലേ
കുട്ടേട്ടൻ കുഞ്ഞാത്തൂൻ ആശിച്ചിട്ടെന്താകാര്യം കുഞ്ഞാത്തൂൻ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ കുറ്റം പറഞ്ഞിട്ടിനെന്താകാര്യം
ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ...