Album: Ini Varunnoru Thalamurakku
Singer: Prasanth Nittoor
Music: V. Shyam Krishna
Lyrics: Inchakkad Balachandran
Label: Anusree Audios And Videos
Released: 2015-04-05
Duration: 06:06
Downloads: 4233
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...(2) മലിനമായ ജലാശയം അതി-മലിനമായൊരു
ഭൂമിയും...(2) ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ... ഇവിടെ വാസം
സാദ്ധ്യമോ... തണലു കിട്ടാന് തപസ്സിലാണിന്നിവിടെയെല്ലാ മലകളും, ദാഹനീരിനു നാവു നീട്ടി
വരണ്ടു പുഴകള് സര്വ്വവും... കാറ്റുപോലും വീര്പ്പടക്കി കാത്തു നില്ക്കും നാളുകള്, ഇവിടെയെന്നെന്
പിറവിയെന്നായ്-വിത്തുകള് തന് മന്ത്രണം. (ഇനി വരുന്നൊരു...) ഇലകള് മൂളിയ മര്മ്മരം,
കിളികള് പാടിയ പാട്ടുകള്, ഒക്കെയങ്ങു നിലച്ചു കേള്പ്പതു് പ്രിഥ്വി തന്നുടെ നിലവിളി...
നിറങ്ങള് മായും ഭൂതലം, വസന്തമിങ്ങു വരാത്തിടം... നാളെ നമ്മുടെ ഭൂമിയോ മഞ്ഞു
മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു...) സ്വാര്ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള് നനവു കിനിയും മനസ്സുണര്ന്നാല് മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്ത്തുക കൂട്ടരേ... (ഇനി വരുന്നൊരു...) പെരിയ
ഡാമുകള് രമ്യഹര്മ്മ്യം, അണുനിലയം, യുദ്ധവും, ഇനി നമുക്കീ മണ്ണില് വേണ്ടെന്നൊരു മനസ്സായ്
ചൊല്ലിടാം. വികസനം-അതു മര്ത്ത്യമനസ്സിൻ അതിരിൽ നിന്നു തുടങ്ങിടാം. വികസനം അതു നന്മപൂക്കും
ലോകസൃഷ്ടിക്കായിടാം... (ഇനി വരുന്നൊരു...)