Album: Kaattaadi Thanalum
Singer: Alex Paul, Vidhu Prathap, Cicily, Reju Joseph, Ramesh Babu
Music: Alex Paul
Lyrics: Vayalar Sarathchandra Varma
Label: Satyam Audios
Released: 2006-04-08
Duration: 04:04
Downloads: 121937
താനാനാനാന തനനാനാനാന താനാന താനാന താനാനാന കാറ്റാടി തണലും, തണലത്തരമതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും, മറയത്തൊളി കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതുപോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും, തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മഞ്ഞിൻ കവിൾ ചേരുന്നൊരു പൊൻവെയിലായ് മാറാൻ നെഞ്ചം കണി കണ്ടേ നിറയേ
മഞ്ഞിൻ കവിൾ ചേരുന്നൊരു പൊൻവെയിലായ് മാറാൻ നെഞ്ചം കണി കണ്ടേ നിറയേ
കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ
രസനടനം കാറ്റാടി തണലും, തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
വിണ്ണിൽ മിഴിപാകുന്നൊരു പെണ്മയിലായി മാറാൻ ഉള്ളിൽ കൊതിയില്ലേ സഖിയേ? വിണ്ണിൽ
മിഴിപാകുന്നൊരു പെണ്മയിലായി മാറാൻ ഉള്ളിൽ കൊതിയില്ലേ സഖിയേ? കാണാതൊരു കിളി എങ്ങോ
കൊഞ്ചുന്നത് പോലെ കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത് പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം
കാറ്റാടി തണലും, തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു
പെണ്ണും, മറയത്തൊളി കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരു നാളിലും ഈ നല്ലൊരു
നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം കാറ്റാടി തണലും,
തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും, മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നെ ഇടനാഴിയിലായ്