Album: Kannu Nattu
Singer: M. Jayachandran, P. Jayachandran
Music: M. Jayachandran
Lyrics: Gireesh Puthenchery
Label: Satyam Audios
Released: 2003-07-04
Duration: 03:39
Downloads: 23551
കണ്ണ് നട്ട് കാത്തിരുന്നിട്ടും... കണ്ണ് നട്ട് കാത്തിരുന്നിട്ടും... കണ്ണ് നട്ട്
കാത്തിരുന്നിട്ടും എൻ്റെ കരളിൻ്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണ്... ഓ, കട്ടെടുത്തതാരാണ്... പൊന്നു
കൊണ്ട് വേലി കെട്ടീട്ടും എൻ്റെ കൽക്കണ്ട കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ,
കൊയ്തെടുത്തതാരാണ്... കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തേ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ
അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നൂ അങ്ങനെ ഞാനന്നും കരഞ്ഞിരുന്നൂ
കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻ്റെ കരളിൻ്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണ്... ഓ,
കട്ടെടുത്തതാരാണ്... കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു
വെച്ചൂ നീയതു കാണാതെ കാറ്റിൻ്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയീ കടവത്തു
ഞാൻ മാത്രമായീ കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻ്റെ കരളിൻ്റെ കരിമ്പു
തോട്ടം കട്ടെടുത്തതാരാണ്... ഓ, കട്ടെടുത്തതാരാണ്... പൊന്നു കൊണ്ട് വേലി കെട്ടീട്ടും എൻ്റെ
കൽക്കണ്ട കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ, കൊയ്തെടുത്തതാരാണ്...