Album: Kuttanadan Aarpoo Mix
Singer: Franco
Music: Dj Savyo
Lyrics: Vayalar
Label: Saregama
Released: 2011-08-31
Duration: 04:48
Downloads: 54027
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ കൊട്ടുവേണം കുഴൽ വേണം കുരവവേണം വരവേക്കാനാളുവേണം
കൊടി തോരണങ്ങൾ വേണം വിജയ ശ്രീലാളിതരായ് വരുന്നു ഞങ്ങൾ ഓ തിത്തിതാരാ
തിത്തിതെയ് തിത്തെയ്- തക തെയ്തെയ്തോ കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ കുതിച്ചു കുതിച്ചു
പായും കുതിരപോലെ തോൽവിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ പമ്പയിലെ പൊന്നോളങ്ങൾ
ഓടിവന്നു പുണരുന്നു തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടുകുത്തുന്നു തെങ്ങോലകൾ പൊന്നോലകൾ മാടിമാടി വിളിക്കുന്നു
തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നു. ഒാ തിത്തിതാരാ തിത്തിതെയ് തിത്തെയ്- തക
തെയ്തെയ്തോ ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള് അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക് കരിമാടിക്കുട്ടനിന്നു
പനിനീർക്കാവടിയാട്ടം കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡൻതൂക്കം ഒാ തിത്തിതാരാ തിത്തിതെയ് തിത്തെയ്- തക
തെയ്തെയ്തോ...