DJJohal.Com

Onam by Murukan Kattakada
download Murukan Kattakada  Onam mp3 Single Tracks song

Album: Onam

Singer: Murukan Kattakada

Music: Vijay Karun

Lyrics: Murukan Kattakada

Label: Music Zone

Released: 2005-03-01

Duration: 08:10

Downloads: 5726

Get This Song Get This Song
song Download in 320 kbps
Share On

Onam Song Lyrics

ഓര്മ്മയ്ക്ക് പേരാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം പൂര്വ്വ നേരിൻ്റെ നിനവാണിതോണം ഓര്ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിൻ്റെ നിറവാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള് മുറ്റത്തെ
മുക്കുറ്റി മുത്തകങ്ങള് മുഷ്ടിക്കരുത്താല് മുഖം ചതഞ്ഞാത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള് ഓര്മ്മയ്ക്ക് പേരാണിതോണം
ഓര്മ്മയ്ക്ക് പേരാണിതോണം... മഞ്ഞനെല്ക്കതിര് ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത
ബാല്യം മഞ്ഞനെല്ക്കതിര് ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില് പൂക്കള്ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര് ഊഞ്ഞാലുയര്ന്നുയര്ന്നാകാശസീമയില്
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള് ഉച്ചയ്ക്കു സദ്യയ്ക്കു മുന്പ് നെയ്യാറിൻ്റെ
നെഞ്ചില് നീര് തെറ്റി കുളിക്കുറുമ്പോണം ഓര്മ്മയ്ക്ക് പേരാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം...
അച്ഛന് ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി കിളിത്തട്ടുലഞ്ഞ കാലം അത്തമിട്ടത്തം മുതല് പത്ത്
സ്വപ്നത്തിലെത്തും നിലാവിന് ചിരിച്ചന്തമോണം... മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില് മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്...
ഓര്മ്മയ്ക്ക് പേരാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം... പൂക്കളും തേനും പഴങ്കണിച്ചന്തവും കാട്ടിക്കൊതിപ്പിച്ചു
സസ്യജാലം പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള് കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം കുന്നിളം ചൂടിൻ്റെ തൂവാല
തുന്നി പ്രഭാതം പതുക്കെ പുറം തലോടി കോലാഹലങ്ങളില് കോലായിലെ കളിപ്പന്തിൻ്റെ താളവും
കവടിയോടി പൂവിന്നു പൂവിന്നു പൂവു തേടി തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള് പപ്പടം
പൊരിയുന്ന മണവുമുപ്പേരികള് പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില് ഓര്മ്മയ്ക്ക് പേരാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം... എന്നും
ചിരിക്കാത്തൊരമ്മതന് ചുണ്ടില് വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം എന്നും ചിരിക്കാത്തൊരമ്മതന് ചുണ്ടില് വന്നെന്നോ
പിറക്കും സ്മിതത്തുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോര്ത്തു കാലം അന്നെന്നോ വിതച്ചോരു നന്മയോണം...
എന്നും ചിരിക്കാത്തൊരമ്മതന് ചുണ്ടില് വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോര്ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം... ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്- സത്യത്തിളക്കമാണോണം ഒരു വരിയിലൊരുനിരയില്
ഒരുമിച്ചിരുന്നില- ച്ചുരുളിലെ മധുരം നുണഞ്ഞതോണം... ഓര്മ്മയ്ക്ക് പേരാണിതോണം ഓര്മ്മയ്ക്ക് പേരാണിതോണം...
ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും... ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും
പൂക്കള് വിളിച്ചില്ല പാടം വിളിച്ചില്ല ഊഞ്ഞാലുമില്ലാ കിളിത്തട്ടുമില്ലാ ഇലയിട്ട് മധുരം
വിളമ്പിയില്ല... എങ്കിലും ഓര്മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും... ഓര്മ്മയ്ക്ക് പേരാണിതോണം... ഓര്മ്മയ്ക്ക്
പേരാണിതോണം... ഓര്മ്മയ്ക്ക് പേരാണിതോണം പൂര്വ്വ നേരിൻ്റെ നിനവാണിതോണം ഓര്ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിൻ്റെ നിറവാണിതോണം... ഓര്മ്മയ്ക്ക് പേരാണിതോണം... ഓര്മ്മയ്ക്ക് പേരാണിതോണം...

Related Songs

» Renuka (Murukan Kattakada) » Oru Badante Ormakku (Murukan Kattakada) » Enikku Maranamilla (V. Madhusoodanan Nair) » Idam (Murukan Kattakada) » Ghazal (Balachandran Chullikkad) » Oru Nathoonpaatu (Murukan Kattakada) » Chakkara Chelulla Pennu » Chillimulam (G.Venugopal, Hemalatha) » Aandiyambala Monthaayathimmalu (Kavalam Sreekumar) » Bhoomi Sanathayanu (V. Madhusoodanan Nair)