Album: Oru Vallam Ponnum
Singer: S. P. Venkatesh, M.G. Sreekumar, Sujatha Mohan
Music: S. P. Venkatesh
Lyrics: Gireesh Puthenchery
Label: Satyam Audios
Released: 2003-06-05
Duration: 04:59
Downloads: 695600
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി
പാവും പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ
വരവേൽക്കാൻ വന്നോളാം ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി
പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന
ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം ഒരു വല്ലം
പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
ആലിലക്കുന്നിലെ ആഞ്ഞിലിയിൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം മാനത്തെ മാരിവിൽ ചില്ലയൊന്നിൽ തമ്മിൽ
പുണർന്നാടുവാൻ ഞാനൊരൂയലിടാം തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം പുഴയിൽ വീഴുന്ന
പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം പുതുമോടിപ്പാട്ടും പാടി
കളിയാടാൻ വന്നോനേ ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ ഇലവർഗ്ങക്കാടും
ചുറ്റി കൂത്താടും സ്ഥലമാണേ ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ