Album: Oru Vattam Koodiyen
Music: K.J. Yesudas, MB Sreenivasan
Lyrics: O N V Kurup
Label: Millennium Audios
Released: 1982-09-07
Duration: 04:10
Downloads: 11009
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ഒരു വട്ടം
കൂടിയെൻ ഓർമ്മകൾ മെയ്യുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാൻ
മോഹം മരമൊന്നുലുത്തുവാൻ മോഹം അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ ചെന്നെടുത്തു അതിലൊന്ന് തിന്നുവാൻ
മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണർവെള്ളം
കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം എന്തുമധുരമെന്നോതുവാൻ മോഹം ഒരു വട്ടം കൂടിയായ പുഴയുടെ
തീരത്തു വെറുതെയിരിക്കുവാൻ മോഹം ഒരു വട്ടം കൂടിയായ പുഴയുടെ തീരത്തു വെറുതെയിരിക്കുവാൻ
മോഹം വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ട് എതിർപാട്ട് പാടുവാൻ മോഹം എതിർപാട്ട് പാടുവാൻ
മോഹം അതുകേൾക്കേ ഉച്ചത്തിൽ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാൻ മോഹം ഒടുവിൽ
പിണങ്ങി പറന്നുപോം പക്ഷിയോട് അരുതെയെന്നോതുവാൻ മോഹം വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ
മോഹിക്കുവാൻ മോഹം വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ വെറുതെ മോഹിക്കുവാൻ
മോഹം