Album: Cholakkili
Music: Afzal Yusuff, Najim Arshad
Lyrics: Baburaj Kalampoor
Label: Goodwill Entertainments
Released: 2022-12-15
Duration: 04:21
Downloads: 1956
ചോലക്കിളി പാടുന്നൊരു നേരത്തെൻ മുന്നിൽ ശ്രുതി ചേരുന്നൊരു പാട്ടിൻ പുതുരാഗം പെയ്യുന്നു
ഒരു മായാവനി അഴകേകും ഇതൾ വാടാത്തൊരു മാലയുമായി കാട്ടാറിൻ പല്ലവി
പോൽ കേൾക്കാത്തൊരു രാഗവുമായി വരുമോ നീയിന്നെൻ മുന്നിൽ വസന്തമായി പൂവിൻ
സുഗന്ധമായി ചോലക്കിളി പാടുന്നൊരു നേരത്തെൻ മുന്നിൽ ശ്രുതി ചേരുന്നൊരു പാട്ടിൻ
പുതുരാഗം പെയ്യുന്നു ആതിരകൾ തരും അലസമൊരു സുഖം ഈ മലരിൻ
മണം നുകരുമനുദിനം ആരാരും കാണാത്ത സ്വപ്നങ്ങളായി തേനൂറും രാഗങ്ങൾ മൂളുന്നു
നാം അനുരാഗം പെയ്യും തീരം പോലെ ചോലക്കിളി പാടുന്നൊരു നേരത്തെൻ
മുന്നിൽ ശ്രുതി ചേരുന്നൊരു പാട്ടിൻ പുതുരാഗം പെയ്യുന്നു ദൂരെ ഒരു
മുകിൽ പാലരുവി ഇതിൽ തേടുമൊരു നേരം പ്രണയം അനുപദം എന്നാളും
തീരാത്ത സംഗീതമായി എൻ മോഹ പൂങ്കാവ് പൂക്കാലമായി ചിരി തൂകും പൊന്നിൻ
താരം പോലെ ചോലക്കിളി പാടുന്നൊരു നേരത്തെൻ മുന്നിൽ ശ്രുതി ചേരുന്നൊരു
പാട്ടിൻ പുതുരാഗം പെയ്യുന്നു ഒരു മായാവനി അഴകേകും ഇതൾ വാടാത്തൊരു
മാലയുമായി കാട്ടാറിൻ പല്ലവി പോൽ കേൾക്കാത്തൊരു രാഗവുമായി വരുമോ നീയിന്നെൻ
മുന്നിൽ വസന്തമായി പൂവിൻ സുഗന്ധമായി ചോലക്കിളി പാടുന്നൊരു നേരത്തെൻ മുന്നിൽ
ശ്രുതി ചേരുന്നൊരു പാട്ടിൻ പുതുരാഗം പെയ്യുന്നു