Album: Ennum Varum Vazhi Vakkil
Singer: Sajeesh Nisari
Music: Ani Irinjalakuda
Lyrics: Ani Irinjalakuda
Label: Anusree Audios And Videos
Released: 2019-01-10
Duration: 04:40
Downloads: 39132
എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ എന്നും വരും വഴിവക്കിൽ
അവൾ എന്നോടൊന്നു മിണ്ടാൻ പൊന്നേ പോയ് മറഞ്ഞോ?, ഇനി എന്നും വഴിയോരം
കണ്ണും നട്ടിരിപ്പൂ, ഇനി എന്നിൽ വരുകില്ലേ? ചേലിൽ നുണകുഴിയൊന്നു നല്ല
പൂപോലൊന്നു വിരിഞ്ഞു നാണിച്ചു കണ്ണൊന്നടച്ച് നാട്ടുമൈനയെൻ കൂട്ടിലൊളിച്ച് കൊഞ്ചി, കൊഞ്ചി പുഞ്ചിരിച്ചു
വരുന്നൊരു സുന്ദരി പെൺകൊടിയേ കൊഞ്ചി, കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺകൊടിയേ
പൊന്നേ പോയ് മറഞ്ഞോ?, ഇനി എന്നും വഴിയോരം കണ്ണും നട്ടിരിപ്പൂ, ഇനി
എന്നിൽ വരുകില്ലേ? (എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ)
(എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ) ദൂരത്തുനിന്നൊന്നു കണ്ടാൽ
വേഗമേറുന്നു നെഞ്ചിടിപ്പിന്ന് ചാരത്തു നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം
പാടിയ പാട്ടുകൾ, തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത് പാടിയ പാട്ടുകൾ, തേടിയ
രാവുകൾ എന്നുമെൻ നെഞ്ചകത്ത് പൊന്നേ, പോയ് മറഞ്ഞോ?, ഇനി എന്നും വഴിയോരം
കണ്ണും നട്ടിരിപ്പൂ, ഇനി എന്നിൽ വരുകില്ലേ? (എന്നും വരും വഴിവക്കിൽ
അവൾ എന്നോടൊന്നു മിണ്ടാൻ) (എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ)
ചഞ്ചാടും പൂമയിലല്ലേ, കൂട്ടുകൂടുവാൻ നീ വരുകില്ലേ? ചാരത്തു നീ വരുകില്ലേ,
നിൻ പൂമുഖം വാടല്ലേ പൊന്നെ തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ
നൽകിടാം ഞാൻ തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ
പൊന്നേ പോയ്മറഞ്ഞോ?, ഇനി എന്നും വഴിയോരം കണ്ണും നട്ടിരിപ്പൂ, ഇനി എന്നിൽ
വരുകില്ലേ? (എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ) (എന്നും
വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ) ആടുകൾ മേച്ചു നടന്നു,
നിന്റെ പൂമടിത്തട്ടിൽ കിടന്നു പുല്ലാംകുഴൽ പാട്ടുയർന്നു, നിന്റെ കൈവള താളമുതിർത്തു നാണം
തെളിഞ്ഞ വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി? നാണം തെളിഞ്ഞ വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി?
പൊന്നേ പോയ്മറഞ്ഞോ?, ഇനി എന്നും വഴിയോരം കണ്ണും നട്ടിരിപ്പൂ, ഇനി എന്നിൽ
വരുകില്ലേ (എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ) (എന്നും
വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ)