Album: Janalil Aaro
Music: Sooraj Santhosh, Akhila Anand, Sachin Shankor Mannath
Lyrics: Jayaraj
Label: Millennium Audios
Released: 2020-03-10
Duration: 05:40
Downloads: 776
ജനലിലാരോ ജനലിലാരോ മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ
മാറിൽ ചേർന്നലിയും മൃദുവായി മുത്തിയെന്റെ മിഴി തുറക്കും അരികിലൊരു നിഴലുപോൽ
കരളിലൊരു താളമായ് മിഴിയിലൊരു പീലി പോൽ ചുണ്ടിലൊരു ഗാനമായ് അനുരാഗലോലമാകുമാകാശം
ജനലിലാരോ ജനലിലാരോ നീ വന്നതാണോ കാടു പൂത്തുലഞ്ഞതാണോ നീ പറയാതെ
പോയതാണോ വെയിലറിയാതില പൊഴിഞ്ഞതാണോ മഞ്ഞോ കാറ്റോ മഴയോ നീ മണമോ നിറമോ
നിനവോ നീ അലയിളകുമരുവി പോൽ അഴകിലൊരു പ്രണയമായ് മൺ വിളക്കിൻ നാളം
പോൽ ഉള്ളിൽ ഒരു ജീവനായ് ഗന്ധർവ്വഗാനമാകുമാകാശം ജനലിലാരോ നീ
കരഞ്ഞതാണോ മഴവില്ലുടഞ്ഞുവീണതാണോ നീയറിയാതുണർന്നതാണോ മഞ്ഞുതിർന്നുവീണതാണോ മലരോ മധുവോ ഋതുവോ നീ നിശയോ
കനിവോ നിലാവോ നീ അകലെ മരത്തണലു പോൽ കണ്ണിലൊരു മോഹമായ് വിണ്ണിൽ
മഴക്കാറു പോൽ പൊൻമയിലിൻ നൃത്തമായ് ആഭേരിരാഗം പാടുമാകാശം ജനലിലാരോ ജനലിലാരോ
മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെന്റെ മിഴി തുറക്കും അരികിലൊരു നിഴലുപോൽ കരളിലൊരു താളമായ് മിഴിയിലൊരു
പീലി പോൽ ചുണ്ടിലൊരു ഗാനമായ് അനുരാഗലോലമാകുമാകാശം ജനലിലാരോ ജനലിലാരോ