Album: Kalanju Poya
Singer: Murukan Kattakada
Music: B.R. Biju
Lyrics: Murukan Kattakada
Label: Music Zone
Released: 2007-06-10
Duration: 05:42
Downloads: 2802
കളഞ്ഞുപോയ സുഹൃത്ത് കനവു കണ്ടു ഞാൻ നിന്നെ സുഹൃത്തെ നിൻ
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടലു കാണുന്ന കുട്ടിയെ പോലെ ഞാൻ
വിരലു കൊണ്ടു കളം തീർത്തു നിൽക്കവേ കനവു കണ്ടു ഞാൻ
നിന്നെ സുഹൃത്തെ നിൻ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടലു കാണുന്ന
കുട്ടിയെ പോലെ ഞാൻ വിരലു കൊണ്ടു കളം തീർത്തു നിൽക്കവേ
ചടുല വാക്കുകൾ കൊണ്ടെന്റെ തോളത്ത് മ്രിദുലമായ് കൈകൾ ചേർത്തു നീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാൻ കാതം ഏറെയുണ്ടെന്നുള്ള തോന്നലെന്നെ
നയിക്കുന്നതിപ്പോഴും ചടുല വാക്കുകൾ കൊണ്ടെന്റെ തോളത്ത് മ്രിദുലമായ് കൈകൾ ചേർത്തു
നീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാൻ കാതം
ഏറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പോഴും പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും, പ്രണയവും നീ പറഞ്ഞു
നിറുത്തവേ അകലെ മായുന്ന കടൽ മുഴക്കം കേട്ടു സമയമായി നമുക്കെന്നു ചൊല്ലി
നീ പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും, പ്രണയവും നീ പറഞ്ഞു നിറുത്തവേ അകലെ
മായുന്ന കടൽ മുഴക്കം കേട്ടു സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവിൽ മഞ്ചാടി മുത്തു കൈ വിട്ടോരു ചെറിയ കുട്ടിതൻ കഥയൊന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ കഥയിൽ മൗനം നിറച്ചിരിക്കുമ്പോഴും അകലെ
ആകാശ സീമയിൽ ചായുന്ന പകലു വറ്റി പതുക്കെ മായുന്നോരാ പ്രണയ
സൂര്യന് ചുവപ്പിച്ചു നിർത്തിയ ചെറിയ മേഘം വിഷാദ സ്മിതം തൂകി ഇരുളിൽ
ഇല്ലാതെയാകുന്ന മാത്രയെ തപസ്സു ചെയ്യുന്ന ദിക്കിൽ നിൻ ഹൃദയവും മിഴിയും അർപ്പിച്ചിരിക്കുന്ന
കാഴ്ച്ചയെൻ മിഴികൾ അന്നേ പതിപ്പിച്ചിതോർമതൻ ചുവരിൽ ചില്ലിട്ട് തൂക്കി ഞാൻ ചിത്രമായ്
ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കു വേണ്ടി ഉത്തരമില്ലാത്ത
നിന്റെ ചോദ്യങ്ങൾക്കൊരുത്തരം പോലീ പുകച്ചുരുളുകൾ ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ
ജീവിതം ആർക്കു വേണ്ടി? ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങൾക്കൊരുത്തരം പോലീ പുകച്ചുരുളുകൾ
പിരിയുവാനെന്നിൽ ഒറ്റയ്ക്കു പാതകൾ പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ് ഒരു
കൊടുംകാറ്റുറക്കി നീ എരിയുന്ന ചിത കരിമ്പുകച്ചുരുളുയർത്തീടുന്ന പഴയ തീരത്തിരുന്നു ഞാൻ കാണുന്ന
കനവിൽ നീ പുഞ്ചിരിക്കുന്നു പിന്നെയും പിരിയുവാനെന്നിൽ ഒറ്റയ്ക്കു പാതകൾ പണിതു
നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ് ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന ചിത
കരിമ്പുകച്ചുരുളുണർത്തീടുന്ന പഴയ തീരത്തിരുന്നു ഞാൻ കാണുന്ന കനവിൽ നീ പുഞ്ചിരിക്കുന്നു പിന്നെയും