Album: Kinavu Menjoru Koodu
Singer: Job Abraham
Music: Prakash Alex
Lyrics: Harinarayanan B K
Label: Manorama Music
Released: 2024-06-24
Duration: 04:00
Downloads: 1721
കിനാവു മേഞ്ഞൊരു കൂട് ഒരു കാറ്റിൽ വീഴുകയോ? തമസ്സുപോൽ അറിയാതെ കണ്ണു
മൂടിയോ? പൊരുളറിയാ പാടത്തൂടെ പായുന്നിതാ നേരേതോ കൂടെക്കൂടുന്നാരാരോ പറന്ന കൂട്ടു തുമ്പികൾ
വേറിട്ടെ പോകുന്നോ ദൂരേ ഓഹോ-ഹോ കിനാവു മേഞ്ഞൊരു കൂട് ഒരു
കാറ്റിൽ വീഴുകയോ? തമസ്സുപോൽ അറിയാതെ കണ്ണു മൂടിയോ? സ്നേഹാർദ്ര നിമിഷങ്ങൾ
ഓരോന്നായി ചോരുന്നോ? തോരാതെ വീഴുന്ന കണ്ണീരിൽ മായുന്നു നീലാഞ്ജനം നാം നെയ്ത
കസവിഴയോരോന്നായ് വാടുന്നോ? നോവായി മാറുന്നു ചായങ്ങൾ തൂവുന്ന സായാഹ്നവും ഏകാന്തമാകുമീതോരോ വഴിത്താരയും
മറന്നീടുമോരോ നിഴൽ പോലെ നാം വിമൂകം കിനാവു മേഞ്ഞൊരു കൂട്
ഒരു കാറ്റിൽ വീഴുകയോ? തമസ്സുപോൽ അറിയാതെ കണ്ണു മൂടിയോ?