Album: Paalvarnna Kuthiramel
Music: Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok, Santhosh Varma
Lyrics: Santhosh Varma
Label: Magic Frames Music
Released: 2022-06-20
Duration: 04:13
Downloads: 382013
പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ
നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ ചിറകുണ്ട്, ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ ഇവയൊന്നും ചിരകാലമിരിപ്പതല്ലാ
പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ?
മനമാണാ മിടുക്കന്റെ പടക്കുതിര? മതിയാണാ പോരാളിയ്ക്ക് തിളങ്ങും വേല്? കുതിര തൻ
കാലിൽ ചുറ്റിപ്പിടിയ്ക്കും പാമ്പേ പിടി കുതറിക്കുളമ്പടിച്ച് കുതിയ്ക്കും വീരൻ നിൻ
വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി നിൻ എതിരിനായ് അണയുമീ നിരയിൽ കനല്
വിതറി നീ ഉശിരുമായ് കളമിതിൽ കളികൾ തുടര് തുടര് നിൻ അടരിൽ
നീ അനുദിനം വിജയവഴിയിലണയ് മദമടിമുടി നിറയും പാമ്പേ മതി മതി
കളി മതി നിൻ ആട്ടം രണ്ടാളിലെയൊരുവൻ മണ്ണിൽ വീഴും വരെയിനിയീ യുദ്ധം
പകലുകളും രാവും താണ്ടി പട തുടരും നിൻ നേരെ കുടിലതയെ പാടേ
നീക്കാനൊരു മഴു വീഴും അടിവേരിൽ അകമേയേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ വരവായേ വീരൻ പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ
എതിർക്കുവാൻ പുറപ്പെടുന്നേ പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ
ചിറകുണ്ട്, ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ ഇവയൊന്നും ചിരകാലമിരിപ്പതല്ലാ പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ
ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ?