Album: Thaniye
Music: Vishnu Vijay, Sooraj Santhosh
Lyrics: Vinayak Sasikumar
Label: E4 Entertainment
Released: 2023-09-11
Duration: 04:59
Downloads: 415924
തനിയേ മിഴികൾ തുളുമ്പിയോ? വെറുതേ മൊഴികൾ വിതുമ്പിയോ? മഞ്ഞേറും വിണ്ണോരം മഴ
മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം
ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം
ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരവാകവേ
പകലാകവേ കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ്
വരാമിനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ
കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ്
വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ
നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി
തേടി നീ ഒഴുകണം