Album: Veendum
Singer: Kiran Raj, Vineeth Sreenivasan
Music: Kiran Raj, Pinky Surendran
Label: Kiran Raj
Released: 2018-05-19
Duration: 05:34
Downloads: 8287
വീണുപോയി നിഴലുമീ സന്ധ്യാംബരത്തിന്റെ നിറവിൽ നീ അറിയാതെ വീണ്ടും വീണുപോയി നിഴലുമീ
സന്ധ്യാംബരത്തിന്റെ നിറവിൽ നീ അറിയാതെ വീണ്ടും കാറ്റിന്റെ മറവിലീ കൺകോൺകളിൽ പെയ്തു
തീരാത്ത മേഘമായ് വീണ്ടും ഉണ്ടായിരുന്നു നീ എവിടെയോ മനസിന്റെ കേൾക്കാത്ത ഈണത്തിലെങ്ങോ
വീണുപോയി നിഴലുമീ സന്ധ്യാംബരത്തിന്റെ നിറവിൽ നീ അറിയാതെ വീണ്ടും കാറ്റിന്റെ
മറവിലീ കൺകോൺകളിൽ പെയ്തു തീരാത്ത മേഘമായ് വീണ്ടും ഉണ്ടായിരുന്നു നീ എവിടെയോ
മനസിന്റെ കേൾക്കാത്ത ഈണത്തിൽ എങ്ങോ വെണ്ണിലാവിൽ നീ പൊഴിച്ചിട്ട പൂക്കളിൽ
വെറുതേ മഞ്ഞായ് വീണ്ടും മൗനമായ്, പിന്നെ താളങ്ങളായ് എന്റെ വീണയോ മെല്ലെ
തുടിച്ചുപോയി നിന്റെ കാലൊച്ചയിൽ വീണ നിഴലുകളിൽ വെണ്ണിലാവിന്റെ വിരഹത്തിലെങ്ങോ സൗരഭ്യമായി നീ
അറിയാ സുഗന്ധമായെന്റെ ശ്വാസങ്ങൾ ഉണ്ടായിരുന്നു സമയമീ വിധികളിൽ മറന്നൊരു ദൂരം
തമ്മിൽ ഇനിയും തകരുമീ തിരകൾ പോലെ നോവായെൻ ചിറകുകൾ അകലെ നീ
വ്യഥയാം ഒരുകനലായ് എരിയേ സ്മൃതികളിൽ ഉയരേ ഞാൻ മഴയായ് പൊഴിയേ മിഴി
നീർക്കണമായ് ആത്മാവിൻ വെണ്ണീർ തുള്ളിയായ് അറിയാതെ ഉരുകവേ പകലാഴി ചോപ്പു
ചേർന്നലിയും കതിരോ നീറും മിഴികളിൽ പാതി പറയാതെ സൂക്ഷിച്ച വാക്കുകളിൽ കണ്ണിലണയാതെ
ഞാൻ കാത്ത കനവിൽ സംഗീതമായ് നീ നിറയും ഹൃദന്തമായ് എന്റെ നിശ്വാസമുണ്ടായിരുന്നു
ഹോ-ഒ-ഒ-ഓ, ഹോ-ഓ ഹോ-ഒ-ഒ-ഓ, ഹോ-ഓ