Album: Padaam Iniyum
Singer: Anweshaa
Music: Afzal Yusuff, Nakshathra Santhosh
Lyrics: Ravi Nair
Label: Avenirtek Digital Private Limited
Released: 2022-11-23
Duration: 03:54
Downloads: 1742
പാടാമിനിയും മധുരതരം ചൂടാമിനിയും തളിരിതളും വിടർന്നൊരീ കിനാവുകൾ വിരുന്നുപോകും യാമമായ്
പാടാമിനിയും മധുരതരം ചൂടാമിനിയും തളിരിതളും പാറി വരുമോ നീ പൂങ്കിനാവായ്
പാൽക്കുളിരു തൂകും പൂനിലാവായ് തേടി വരുമോ നിൻ തേൻസുഗന്ധം നേർത്തു വരുമീറൻ
കാറ്റിലലിയാൻ മീട്ടും നിന്നെ ഒരു മോഹമായ് ആരോ മൂളും ഈറൻ സന്ധ്യയിൽ
പാടാമിനിയും മധുരതരം ചൂടാമിനിയും തളിരിതളും ഈ മിഴിപ്പൂക്കൾ പാതി
വിടരും ഈ ചൊടിയിലാകെ തേൻപടർത്തും വാനിലൊളി മിന്നും താരകങ്ങൾ വീണ്ടുമണയാനായ് വീഥി
തീർക്കും കാണും നിന്നെ ഒരു മാത്രയിൽ ആരോ തീർക്കും രാവിൻ മഞ്ചലിൽ
പാടാമിനിയും മധുരതരം ചൂടാമിനിയും തളിരിതളും വിടർന്നൊരീ കിനാവുകൾ വിരുന്നുപോകും യാമമായ്
പാടാമിനിയും മധുരതരം ചൂടാമിനിയും തളിരിതളും