Album: Ithe Kinavazhi
Music: Nitin K Siva, Vinu Benchamin
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2022-05-25
Duration: 05:35
Downloads: 2460
ഒ ഓ, ഒ ഓ, ഓ ഓ ഒ ഓ, ഒ
ഓ, ഓ ഓ ഒ ഓ, ഒ ഓ, ഓ ഓ
ഒ ഓ, ഒ ഓ, ഓ ഓ ഇതേ കിനാവഴി
തൊടാം ഒരേ മനമായി ഒരേ ഉടൽ ചിറകാൽ മേഘവാനിൽ ഉയരെ നാം
തളിർ വെയിൽ മലരേ ഉയിർ കനൽ തരിയായി പകർന്നിടാം കുളിരിൽ
അനുരാഗ താര മിഴി കാണാം കടൽ പോലെ നാം തിരയായ്
കര തിരയുന്നെ മണൽ മേലാകെ പല രാവുകൾ കൊഴിയുന്നെ കടലാഴങ്ങൾ തിരയാം
ജല കണമാകെ ഇണ മീനായ് നാമൊഴുകാമീ തിരയാകെ ചായങ്ങൾ മെല്ലെ
പടർന്നിഴഞ്ഞിടും മായങ്ങൾ കണ്ണിൻ ഇരുൾ കവർന്നിടും നീയെൻ ചിരാതിൽ തെളിഞ്ഞുണർന്നിടും നാമെതോ
ലോകം ചേർന്നിടും അറിയാതെ എന്നേ ഒരു മായ ചിരിയാലെ നീ
കവരുന്നേ നിന്നേ അറിയാനായ് അലയുന്നെ ഞാൻ ഇവിടാകെ ഇതേ മിഴിയാലെൻ മനമാകെ
പൂവെരിയുന്നേ ഒരേ സഹയാനം തുടരാം നാം ഈ ഉലകാകേ തണൽ
മരമാകും നീ മലർ മണമാകും നീ പുലർ വെയിലോരം നീ പുതുനീല
മഞ്ഞു തരിയായ് അവൾ നിറമേഘം പോൽ പൊഴിഞ്ഞിടും നെഞ്ചാകെ പുണർന്നിടും
കാറ്റായെൻ മോഹവാതിലുകളെ ഒരുനിലാ മഴ തൊടും മെയ്യിൽ ശലഭമേ അഴകു നെയ്തിടുക
നീ നനവാലെ ഒടുവിലെ മഴയിലും നമ്മൾ നനയുവാൻ ഇടവരും നീയെൻ
ഹൃദയമാം കുടയതിൽ ചേരില്ലേ എന്നേ ഒരു മായ ചിരിയാലെ നീ
കവരുന്നേ നിന്നേ അറിയാനായ് അലയുന്നെ ഞാൻ ഇവിടാകെ ഇതേ മിഴിയാലെൻ മാനമാകെ
പൂവെരിയുന്നേ ഒരേ സഹയാനം തുടരാം നാം ഈ ഉലകാകേ എന്നേ