Album: Mazhaneer Thooviralal
Music: Nitin K Siva
Lyrics: Human Siddique
Label: Goodwill Entertainments
Released: 2022-11-25
Duration: 03:20
Downloads: 1526
മഴനീർ തൂവിരലാൽ വാടും മെയ് തഴുകാൻ വീഴും മേഘമിതാ വേകും ജീവനിലായി
ഋതു പലതായ് കൊഴിഞ്ഞു പോകെ പകൽ പോൽ മാഞ്ഞൊഴിയും മഴയായ്
നാമലിയും മുകിലുമേൽ വാനിലുരുകി പാരാകെ വീഴവേ കനവ് കാതോർത്തു ചിതറുമാ
പാട്ടിലാഴവേ കുളിരാർന്നലിയാം മഴയിൽ മഴനീർ തൂവിരലാൽ വാടും മെയ് തഴുകാൻ
തീരാ വേനൽ ക്ഷിതി മുറിവിടുമ്പോൾ തോരാ നനവാൽ ഒരു കനിവരുളൂ
പ്രേമോദാരം ഉറവ കിനിയുവാൻ മായാമോഹം തളിരിലയണിയാൻ തൂവാനിൻ ഈണങ്ങൾ ചായങ്ങൾ ആയി
ചാരെ ചാരിടും മഴനീർ തൂവിരലാൽ വാടും മെയ് തഴുകാൻ വീഴും
മേഘമിതാ വേകും ജീവനിലായി ഋതു പലതായ് ഇന്നകന്നു പോകെ പതിവായി
ഞാൻ തിരയും വെയിൽ കെടും ആ മഴയ്ക്കായി മുകിലുമേൽ വാനിലുരുകി
പാരാകെ വീഴവേ കനവ് കാതോർത്തു ചിതറുമാ പാട്ടിലാഴവേ കുളിരാർന്നലിയാം മഴയിൽ