Album: One
Singer: Thaikkudam Bridge, Siddharth Menon, Dhanya Suresh Menon
Music: Thaikkudam Bridge
Lyrics: Dhanya Suresh Menon
Label: Satyam Audios
Released: 2024-06-23
Duration: 04:30
Downloads: 40411
ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ മേലാളൻ
കീഴെ കേഴുന്നെ ഏഴക്കൂട്ടം ഇന്നാളും എന്തേ മണ്ണിൽ? അരവയർ പെടപെടക്കണ്
തുറ ഒഴിയണ് കുലം മുടിയണ് കലി കരക്കടലും വാഴണ് അരവയർ
പെടപെടക്കണ് തുറ ഒഴിയണ് കുലം മുടിയണ് കലി കരക്കടലും വാഴണ്
കയ്യിൽ തീ എരിയണ് കണ്ണിൽ നീരെരിയണ് എന്തേ നാം പൊരിയണ്
ഒന്നേ നാം അറിയണ് ഒന്നായ് നാം വളരണ് പിന്പേ അവർ തൊലയണ്
അതിരിൽ മഞ്ഞുരുകണ് മരുവിൽ കുളിരാകണ് ചതികൾ മറന്നീടണ് കാവൽ
നാം ഏൽക്കണ് കൊടികൾ അടി തെന്നണ് പാരിൽ ചീ വളരണ്
ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ മേലാളൻ
കീഴെ കേഴുന്നെ ഏഴക്കൂട്ടം ഇന്നാളും എന്തേ മണ്ണിൽ? അടിയാനായ് അടിയാൻമാരാവാതേ
നീ പൊരുതീടാൻ ചേകോന്മാരാവാതെ ഏതും വേണ്ടാ വേറെ നാകം ഒന്നാകിൽ
സ്വർഗ്ഗം മണ്ണിലേതും വേണം മണ്ണിന് ചൂരേറുമീണം ചുണ്ടിൽ മൂളും നൽക്കൂട്ടം
നേരിൽ വന്നേ നേരും കൊണ്ടേ നേരിൻ നേരം കാണും നേരില്ലാ നാട്
ഒന്നായ് നമ്മൾ കൊട്ടും താളം ഉണ്മ തീണ്ടും ഇടനെഞ്ചിൻ നാദം.
കയ്യിൽ തീ എരിയണ് കണ്ണിൽ നീരെരിയണ് എന്തേ നാം പൊരിയണ്
ഒന്നേ നാം അറിയണ് ഒന്നായ് നാം വളരണ് പിന്പേ അവർ തൊലയണ്
അതിരിൽ മഞ്ഞുരുകണ് മരുവിൽ കുളിരാകണ് ചതികൾ മറന്നീടണ് കാവൽ
നാം ഏൽക്കണ് കൊടികൾ അടി തെന്നണ് പാരിൽ ചീ വളരണ്.